ഹാങ്ങ് ഓവര്‍
പാറപ്പുറത്ത് പുഴ വക്കില്‍
മഴനനഞ്ഞ് അങ്ങനെ കിടക്കാന്‍ തോന്നുന്നു ....
എന്നിലെ മാലിന്യങ്ങളെ മഴത്തുള്ളികള്‍
പുഴയില്‍ ലയിപ്പിച്ച്
ജ്ഞാനസ്നാനം ചെയപ്പെട്ട് ഞാന്.....
ചിന്തകള്‍ ഘനീഭവിച്ച് അര്ദ്ധ ബോധത്തില്‍ മനസിലെ നിലാവില്‍ ആടിയുലഞ്ഞു അങ്ങനെ നടക്കാം ..........
ആരുമറിയാതെ തന്നെത്തന്നെഅറിയാതെ....
ഉഷസില്‍ വീര്ത്ത കണ്പോളകളില്‍
നിദ്രാവിഹീന രാവിന്റെ സാക്ഷ്യമായി ...
ഹാങ്ങ് ഓവര്‍ ...............