Friday, December 28, 2012

ചാനല്‍ വര്‍ത്തമാനങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്രതികരണങ്ങള്‍ക്കും അപ്പുറം ചര്‍ച്ചകള്‍ പ്രക്ഷോഭങ്ങള്‍ ഒക്കെ ഉണ്ടാവണം വികൃതമായിക്കൊണ്ടിരിക്കുന്ന സാമൂഹിക ച്ചുട്ടുപടിനെക്കുരിച്ചു , ഭരണകൂട നിസംഗതകലെക്കുരിച് . കമ്പോളത്തിന്റെ വ്യാപനം ഉറപ്പാകിയവര്‍ സ്ത്രീ അവിടെ വില്പ്പനച്ചരക്കകുമ്പോള്‍ നോക്കി നില്ല്ക്കുന്നു ... പ്രതിക്ഷേതങ്ങള്‍ അടിച്ചമര്‍ത്തുന്നു .... മൃതപ്രായമായ ഒരു പെണ്‍കുട്ടിയെ അവളുടെ മരണത്തെ ഒക്കെ തന്നെ രാഷ്രീയ നാടകത്തില്‍ ഉള്‍പെടുത്തി രാജ്യാതിര്‍ത്തി കടത്തി പ്രതിഷേധത്തെ തകര്‍ക്കാന്‍ നടത്തിയ ഭരണകൂട ശ്രമങ്ങലില്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സാണ് നാട് ഭരിക്കുന്നത്, അന്തിക്കുശേഷം പെണ്ണിന് പുരത്തെന്തു കാര്യം എന്ന് ചോദിക്കുന്ന കോണ്‍ഗ്രസ് പെണ്‍ മുഖ്യമന്ത്രി ... മണ്ണും പെണ്ണും വിറ്റ്‌ എന്തിനിങ്ങനെ ഭരിക്കുന്നു , നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ നിയമനിര്മാന സഭയുണ്ട് എന്നിട്ടും ഈ അപമാനവു പേറി എത്രനാള്‍ ....?

Wednesday, December 12, 2012





                                       പേരറിയാ നൊമ്പരങ്ങള്‍
                                        ...............................................


ഇന്നലകളുടെ ചിതലരിച്ച ഓര്‍മ്മക്കുറിപ്പുകളില്‍

 പരതിയ വിരല്‍ത്തുമ്പുകളില്‍ എവിടേയോ 

രക്തം കിനിഞ്ഞിരുന്നു...

സ്വപ്നങ്ങളുടെ പുഴ എന്നില്‍ തീര്‍ത്ത

മണ്ണ്തിട്ടകലില്‍ വര്‍ഗഭേധത്തിന്റെ ഉപ്പുരസമിറ്റി

കരള്‍ വെന്തു ഞാന്‍.....

 കണ്മുന്നില്‍ പുനര്‍ജനിച്ച കൌരവ സഭ....

ഭീതിമുറ്റിയ കുരുന്നു കണ്ണുകള്‍....

രോഗാതുരമായ വൃദ്ധഹൃദയം.....

ഓര്‍മകളുടെ ഭൂതകാലപെരുമഴയില്‍

നനഞ്ഞൊലിച് എന്നസ്ഥിത്വം

മരവുരിയുടുത്ത് മലകയറി

ഇവിടെയീപൂഴിയില്‍ നിശ്ചലം കിടപ്പാണ്

 ഞാന്‍ ചിന്തകള്‍മരിക്കുന്ന മാത്രതെടി.

Sunday, November 4, 2012

മഴ പ്രണയം ചാലിച്ച ചെളിമണ്ണിലെ നീര്തടത്തില്‍ ചന്ദ്രബിംബം നേര്‍ത്തലിഞ്ഞു... മഞ്ഞു കണങ്ങളില്‍ നാണമോളിപ്പിച് വ്രീളാവിവശയായി പുലരി ...... ശുഭദിനം.

Friday, November 2, 2012

ഈറന്‍ പകലിനെ പിരിഞ്ഞ സൂര്യ വ്യഥ മറച്ചു കാര്മേഹങ്ങള്‍ രാവിന്‍റെ വിരല്‍ തൊട്ടു ....പകലിന്റെ സൂര്യ പ്രഭയിലെക്ക് ഇനി ഒരു രാത്രി ദൂരം .. ശുഭരാത്രി....

Monday, July 23, 2012

സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച ധീര വനിതാ ക്യാപ്ടന്‍ ലക്ഷ്മിക്ക് ആദരാഞ്ജലികള്‍