പേരറിയാ നൊമ്പരങ്ങള്‍
...............................................
ഇന്നലകളുടെ ചിതലരിച്ച ഓര്‍മ്മക്കുറിപ്പുകളില്‍
പരതിയ വിരല്‍ത്തുമ്പുകളില്‍ എവിടേയോ
രക്തം കിനിഞ്ഞിരുന്നു...
സ്വപ്നങ്ങളുടെ പുഴ എന്നില്‍ തീര്‍ത്ത
മണ്ണ്തിട്ടകലില്‍ വര്‍ഗഭേധത്തിന്റെ ഉപ്പുരസമിറ്റി
കരള്‍ വെന്തു ഞാന്‍.....
കണ്മുന്നില്‍ പുനര്‍ജനിച്ച കൌരവ സഭ....
ഭീതിമുറ്റിയ കുരുന്നു കണ്ണുകള്‍....
രോഗാതുരമായ വൃദ്ധഹൃദയം.....
ഓര്‍മകളുടെ ഭൂതകാലപെരുമഴയില്‍
നനഞ്ഞൊലിച് എന്നസ്ഥിത്വം
മരവുരിയുടുത്ത് മലകയറി
ഇവിടെയീപൂഴിയില്‍ നിശ്ചലം കിടപ്പാണ്
ഞാന്‍ ചിന്തകള്‍മരിക്കുന്ന മാത്രതെടി.
No comments:
Post a Comment