- മരിക്കാത്ത പരേതന്‍
...............................................
നീ വരച്ച വരകളില്‍ വര്‍ണമേളങ്ങളില്‍
നിറം മങ്ങിയോരെടായി ഞാന്‍
എന്റെ ചിതലെറിയ അസ്ഥികൂടം
പഴമയുടെ പ്രൌടിയില്‍ പ്രദര്‍ശന ഹാളില്‍
പൊടിതട്ടി വെയ്ക്ക നീ
എന്റെ തലയോട് പിളര്‍ന്നു ഹൃദയം
തകര്‍ത്ത് എന്നിലെ എന്നെ
നിന്‍ സ്വാര്‍ഥതയുടെ കരിമ്പാറമേല്‍
തീ വെയിലില്‍ പോള്ളിചെടുക്കുക
ചായം തേച്ച നിന്റെ ചിരികള്‍ക്ക്
എന്റെ തകര്‍ച്ചയെ ഇത്ര കണ്ടു
ആഘോഷിക്കാനാവുമോ അത്രമേല്‍
കരുതുക നാളെ ഞാന്‍ നിനക്കുള്ള
ഒര്മപ്പെടുത്തല്ലാണ്.
No comments:
Post a Comment