അല്‍ഷിമേഴ്സ്
.............................. ..........
മറവിയിലാണ് ഞാന്‍
പകല്‍ കീറിയുടുത്ത
പാല്‍ തെളിവാര്‍ന്ന
ബാല്യത്തെ
പകലിനെ പാതി
നിലാവിനെ പാതി
പ്രണയം നടിച്ച
കൌമാരത്തെ
സൂര്യനില്‍ വിരല്‍ തൊട്ടു
തീക്കനല്‍ കോരി
ചിന്തകള്‍ ചുവപ്പിച്ച
സര്‍ഗയൌവനത്തെ
ചതുരങ്കപ്പലകയില്‍
കറുപ്പില്‍ വെളുപ്പില്‍
കണ്ണിന്‍ വെളുപ്പില്‍
വെളുപ്പിലെക്കറുപ്പില്‍
അറിയാചൂതിലെ
കാണാച്ചതികളെ
നഷ്ടവര്‍ണങ്ങളെ
ഇടനെഞ്ചു പകുത്തു
ലോഹമുനകോര്‍ത്തു
എന്നെ പ്രോമിത്യൂസാക്കിയ
നിന്നെ
എല്ലാമറിഞ്ഞ എന്നെ
കരിപുരണ്ട ഇന്നലകളെ
ഇന്നിന്‍റെ ശൂന്യതയെ
ഓര്‍മകളുടെ അന്ധകാരത്തില്‍
ഞാന്‍ ...
നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
..............................
മറവിയിലാണ് ഞാന്‍
പകല്‍ കീറിയുടുത്ത
പാല്‍ തെളിവാര്‍ന്ന
ബാല്യത്തെ
പകലിനെ പാതി
നിലാവിനെ പാതി
പ്രണയം നടിച്ച
കൌമാരത്തെ
സൂര്യനില്‍ വിരല്‍ തൊട്ടു
തീക്കനല്‍ കോരി
ചിന്തകള്‍ ചുവപ്പിച്ച
സര്‍ഗയൌവനത്തെ
ചതുരങ്കപ്പലകയില്‍
കറുപ്പില്‍ വെളുപ്പില്‍
കണ്ണിന്‍ വെളുപ്പില്‍
വെളുപ്പിലെക്കറുപ്പില്‍
അറിയാചൂതിലെ
കാണാച്ചതികളെ
നഷ്ടവര്‍ണങ്ങളെ
ഇടനെഞ്ചു പകുത്തു
ലോഹമുനകോര്‍ത്തു
എന്നെ പ്രോമിത്യൂസാക്കിയ
നിന്നെ
എല്ലാമറിഞ്ഞ എന്നെ
കരിപുരണ്ട ഇന്നലകളെ
ഇന്നിന്‍റെ ശൂന്യതയെ
ഓര്‍മകളുടെ അന്ധകാരത്തില്‍
ഞാന്‍ ...
നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
No comments:
Post a Comment