ഇടുക്കി ഡാം
..............................
പാണ്ഡവശാപത്തിനറുതി പോല്‍
ജലബന്ധം നിറച്ചു നില്‍പ്പൂ
കുറവനും കുറത്തിയും
ജലമേളങ്ങളില്‍ ഓളങ്ങളില്‍
മൃദു ചുംബനങ്ങളില്‍
മിഴിചിമ്മാതെ ഇരുപുറവും
വിരഹത്തിന്റെ സംവത്സരങ്ങള്‍
ഏറെ ദൂരേ ആ
കുന്നിന്നു ചാരെ
പൂത്തു നില്‍ക്കും
കാട്ടു ചെമ്പകചോട്ടിലായ്
കുടിയിരിപ്പുണ്ടൊരു രക്തസാക്ഷി
പുനസമാഗമാനത്തിലിന്നലെ
കാരണഭൂതന്‍ കാടിന്‍റെ
പുത്രന്‍ കൊലുമ്പന്‍
മര്‍ത്യ സ്വാര്‍ത്ഥത കുടിച്ചു -
വറ്റിച്ചൊരാ നഷ്ട ജീവന്നു
പ്രതീകമായ്
ഒട്ടുമെലെയായ്
കാലപ്പഴക്കത്തില്‍
ഭിത്തികള്‍ വിണ്ടൊരു
തോഴിയുണ്ട്
അതിരു തര്‍ക്കങ്ങളില്‍
വ്യവഹാര പാത്രമായ്
പട്ടിണി സമരങ്ങള്‍ക്ക്
മുദ്രാ ഗീതമായ്
മുല്ലപ്പെരിയാര്‍
നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
No comments:
Post a Comment