ഉത്രാട മഴ
..............................
ഉത്രാട പുലരി മഴകുളിച്ച്
ചെളികുഴഞ്ഞു നടപ്പാതകളില്‍
ഭൂപടം തീരത്ത്
ഉമ്മറത്തിണ്ണയിലെ
അത്തക്കളങ്ങള്‍ തിന്നു
മഴച്ചാലുകള്‍
ഓണത്തപ്പന്റെ
കളിമണ്‍ പ്രതിമ
മഴയില്‍ മുഖമൊലിച്ച്
അന്ധനായി
മുറതെറ്റിയ പെണ് പോലെ
അസ്വസ്തയായ് ഭൂമി
ദ്രവ്യ ശൂന്യമായ കീശ
ഉത്രാടപ്പാച്ചില്‍
താനറിയാതെ നാടിനൊപ്പം
പണയപ്പെട്ടു പോയ ജനം
തകര്‍ന്ന പാതകള്‍ക്കുമേല്‍
വമാനന്മാരുമായ്
ശരവേഗം പായും
കൊടിവച്ച കാറുകള്‍
ബീവരേജില്‍ ക്യൂവിലായ്
ഒന്നാം വരിക്കാരന്റെ
കുപ്പായത്തിലിരുന്ന്‍
ചേ ഗുവേര
പിന്‍ നിരക്കാരന്‍
മാവേലിക്ക് വഴിമാറി
ഉത്രടപാച്ചിലില്‍
ട്രാഫിക് ബ്ലോക്കുകള്‍ക്ക്
മുകളില്‍ ഇപ്പോഴും
പെയ്യുകയാണ് മഴ .....
നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
No comments:
Post a Comment