വീട്ടിലേക്കുള്ള വഴി
****************************************
വീടിനു ചുറ്റും വഴികളായിരുന്നു
കര്‍ക്കിടകപെയ്ത്തില്‍
ജല ഞരമ്പുകളായി
കടലാസ് തോണിക്ക്
കടലാഴമായി
ബാല്യത്തിനു കളിക്കളം
തീര്‍ത്ത
കൌമാരവും യവ്വനവും
പ്രണയവും കവിതയും
കാല്‍ നീട്ടി നടന്ന
ചെമ്മണ്ണ്‍ ചുവന്ന്
ഹൃദയ വിശാലതകളുടെ
നട വഴികള്‍
ആ വഴി കടലെടുത്താലും
നോവില്ലായിരുന്നു
എന്നിട്ടും ...
ഓര്‍മ്മകള്‍ക്ക് മുകളില്‍
കരിങ്കല്‍ ചീളുകള്‍ വിതറി
തിളച്ച ടാറില്‍ പൊള്ളിച്ച്
അപകട കുരുക്കിന്‍റെ
പച്ചകുത്തല്‍ "NH-47"
****************************************
വീടിനു ചുറ്റും വഴികളായിരുന്നു
കര്‍ക്കിടകപെയ്ത്തില്‍
ജല ഞരമ്പുകളായി
കടലാസ് തോണിക്ക്
കടലാഴമായി
ബാല്യത്തിനു കളിക്കളം
തീര്‍ത്ത
കൌമാരവും യവ്വനവും
പ്രണയവും കവിതയും
കാല്‍ നീട്ടി നടന്ന
ചെമ്മണ്ണ്‍ ചുവന്ന്
ഹൃദയ വിശാലതകളുടെ
നട വഴികള്‍
ആ വഴി കടലെടുത്താലും
നോവില്ലായിരുന്നു
എന്നിട്ടും ...
ഓര്‍മ്മകള്‍ക്ക് മുകളില്‍
കരിങ്കല്‍ ചീളുകള്‍ വിതറി
തിളച്ച ടാറില്‍ പൊള്ളിച്ച്
അപകട കുരുക്കിന്‍റെ
പച്ചകുത്തല്‍ "NH-47"
Adv Nishad Thankappan നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
No comments:
Post a Comment