വഴിയറ്റങ്ങൾ
......................
ഇല വിളർത്തതാണ്
പഴമ പഴുത്തില
പച്ചിലത്താളങ്ങൾ
പുതു ചരിതമേളങ്ങൾ
എത്രയാവർത്തികൾ
ഒന്നേമറക്കേണ്ടു വഴി
പിന്നിൽ മാഞ്ഞവര
ഓടുക താളം പിഴയ്ക്കാതെ
മുറുകട്ടെ ധമനികൾ
തകരുന്നതെത്രയെന്തെന്ന്
തിട്ടമേ കൂടാതെ തിരയാതെ
പ്രയാണങ്ങൾ
ചുട്ടെരിച്ച മേടുകൾക്ക്
അസ്ഥിത്തറകൾക്ക്
ചിട്ടയില്ലാതെ പൊട്ടിപ്പോവും
ഗദ്ഗദ്ദങ്ങൾക്ക്
നിശ്ചലതയിൽ ശ്രവണപടം
പൊടിയുമാറ് കാത്തുവച്ചിടും
നിന്റെ ചലന വേഗത മുറിയാതെ
കാക്കുക
എത്ര കാത്തീടിലും പ്രവേഗമെന്നത്
നിന്റെ മാത്രം പിടിയിലല്ല തന്നെ
കാത്തുവച്ച നെരിപ്പോടുകൾ
ചിതകളായ് കത്തുവാൻ വെമ്പുന്നുണ്ട്
പിൻ വഴികളാകെ
ഞാനെന്നും നീയെന്നും
ഒക്കെയും ആപേക്ഷികമാവുന്ന
മാത്രകളിലാണെടോ
നമ്മൾ മായ്ക്കുവാനാവാത്ത
ശരികൾക്ക് തെറ്റെന്നും
താൻ തന്നെയെന്നും
വിളിക്കുക.
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment