Saturday, November 12, 2022

 ബുക്ക് മാർക്ക്

..........................

നിന്റെ വായനയുടെ 

താളടയാളം മാത്രമായ്

പദ്യവും ഗദ്യവും കലങ്ങിമറിഞ്ഞ്

ഒരു വരി പോലും 

എനിക്കായ് നീക്കാതെ

നിന്റെ തുറക്കലുകളെ കാത്ത്

നരച്ചതാണ്


സൈബർ വായനകളുടെ

കൊതിമണങ്ങൾ

മാറ്റിവരച്ച അടയാളങ്ങൾ

മലയിടിയലുകളുടെ കാലത്തെ

സ്മാരകശിലകൾ


ഗ്രന്ഥപ്പുരയിൽ പൊടിഞ്ഞു പഴകി

ഇനിയില്ല തന്നെ

തിരയെഴുത്തുകളുടെ കൊളാഷുകളിൽ

ഒരു സ്ക്രീൻ ഷോട്ടെങ്കിലുമാവണമെന്നിക്ക്


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment