തിരസ്കൃതരുടെ രാജ്യം
......................................
ചന്ദ്രയാനെ വിട്ട്
കത്തുന്ന ആമസോണിലൊരു
കട തുടങ്ങണം
ഉപ്പിലിട്ട നെല്ലിക്കഭരണിയുള്ള
ഭൂമിയുടെ മാത്രം രാഷ്ട്രീയം പറയാൻ
മുടന്തു കാലൻ മരബെഞ്ചുള്ള
മനുഷ്യരാരുമില്ലാതെ
മാനവീകതയുടെ മൗനം
മണക്കുന്ന മാടക്കട
നിഷേധിക്കപ്പെട്ട പൗരത്വങ്ങൾ
കാടു തീണ്ടിയെത്തുമ്പോൾ
സ്നേഹം മാത്രം വാങ്ങുന്ന കൊടുക്കലിൽ
ഞാനാ രാജ്യം അടയാളപ്പെടുത്തും
മാറ്റി വരയ്ക്കപ്പെട്ടവരുടെ രാജ്യം
നാളെ നിങ്ങൾ ഓക്സിജനു വേണ്ടി
നിരനില്ക്കുമ്പോൾ
യുദ്ധങ്ങളില്ലാതെ വീണവായിക്കുന്ന
മുളന്തണ്ടൂതുന്ന അതിരുകളില്ലാത്ത
രാജ്യമാവണം എനിക്ക് നമുക്ക്
എന്നെങ്കിലുമൊരു പേര്
അത് 'ഐലാൻ കുർദി' എന്ന് മാത്രമാവും
തിരസ്കരിക്കപ്പെടുന്നവർക്ക്
അതിനപ്പുറം അടയാളപ്പെടുത്തലില്ല
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment