Saturday, November 12, 2022

 കല്പിതം

................

എത്ര വേനലുകൾ 

എന്തെന്തു വരൾച്ചകൾ

വിണ്ടതാണിത്ര പരുക്കി

പ്പൊളിയുവോളം


നിൻ മുടിക്കാറ്റുലഞ്ഞു

ഞാനെത്രയാടിയതാണാ മേടുകൾ

തൃഷ്ണകൾ ഖനനാവേശ

മാത്രകൾ


ദൂരമേറെയായിടുന്നു

ഒരോ മാത്രകൾക്കെന്ന്

കാത്തിരിപ്പുകളെനിക്കോ

ചുരുങ്ങും ജീവിത ഭൂപടം


മുറതെറ്റിയെത്തുന്ന

ചിന്ത പോൽ നീ വന്ന് 

പോകീടിലും

കൊത്തിപ്പറിക്കുന്ന 

വ്യഥകൾ അളക്കുവാൻ 

മാത്രമാണീ ദുസ്വപ്ന മാത്രകൾ


ഓഹരി പറ്റിപ്പിരിയുമ്പോൾ

തന്നിടാൻ കണ്ണീർപ്പൂക്കൾ

മാത്രം കരുത നീ

ഓരോ നിറയലും

പ്രണയമാണ് 

മിഴികൾക്കുമെനിക്കും


 അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment