ദേ മഴവരുന്നുണ്ട്.....
മഴ....
നിനക്ക് കാഴ്ചയും
കലയും കാമവും
എനിക്ക്...
മേൽക്കൂരയില്ലാത്തവന്
കടത്തിണ്ണയിലെ ചാറലും
ചെളിയും
പനിയുമാണ്
ദേ മഴ വരുന്നുണ്ട്
മഴ നിനക്ക്
വർണ്ണക്കുടയുടെ അലങ്കാരം
എനിക്ക്
ചോർച്ചയും
എന്റെ കുടയിലാണ്
നിന്റെ മഴ ജനിക്കുന്നത്
ആകാശക്കുടയിൽ
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment