നര
........
കറുപ്പിന്റെ നിഷേധമാണ്
വെളുപ്പ്
നരയെന്ന വാക്കിലിങ്ങനെ
നരപ്പിക്കാൻ
വെളുപ്പിനെയും കറുപ്പിനെയും
ഒന്നാകെ തിരുത്തി
വല്ലാണ്ട് നരച്ച്
ഒരിക്കൽ പോലും വെളുപ്പെന്നു
പറയാതെ
ജീവിത ചക്രമടയാളപ്പെടുത്തി
നര
ചായം പുരട്ടലുകളുടെ
അജൈവികതയെ
നിരന്തരം കിളിർത്ത്
തോൽപ്പിച്ച്
നീ ഇങ്ങനെ സമരപ്പെട്ടാൽ
ഞാൻ പെട്ടു പോവും
ഇനി അല്പം ആദർശമാവാം
വെറുതെയാണ്
ആ കുന്നുകളിൽ രാത്രിയാരോ
സൂര്യനെ വരച്ച് കറുപ്പകറ്റുന്നുണ്ട്
മാറ്റിവരയ്ക്കലുകളുടെ കാലത്ത്
എങ്കിലും എന്റെ നരേ
നിന്നോട് മാത്രമായി പറയട്ടെ
ഇരുട്ടിനും വെളിച്ചത്തിനുമിടയിലെ
നിലാവണ് നീയെനിക്ക്
നീ തന്ന കവിതകൾക്ക്
ഇരുത്തംവരലിന്റെ പാകതയും
നിഷേധത്തിന്റെ കരുത്തുമുണ്ട്
നീയാണ് ഇനിയെന്റെ നിറം
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment