വവ്വാൽ മൗനങ്ങൾ
................................
വാചാലതകൾ മൂളലുകളും ചുമലിളക്കങ്ങളുമായി
ചുരുങ്ങി
അപരിചിതമായതും
അകലം പാലിക്കുന്നതുമായ
തുരുത്തുകളായി നമ്മൾ
മറച്ചുവയ്ക്കലുകളുടെ
സ്ക്രീൻ ഷോട്ടുകൾ
പോലെ പലതു പറഞ്ഞ് മുഖം
നമ്മുടെ കൊക്കുകളിൽ
പറ്റിപ്പിടിച്ച മൗനത്തിന്റെ
പായൽ വരച്ചിട്ട
ഭൂപടങ്ങളുടെ അതിർത്തി
പുകഞ്ഞ്
സ്വയം കല്പിതമായ
അന്ധതകൾക്ക്
വഴിമാറി
എത്തിപ്പിടിക്കാത്ത ദൂര മൊഴുകി
കടൽപ്പാലങ്ങളുടെ സാധ്യതകളായ് നാം
രണ്ടറ്റവും കൂട്ടിമുട്ടണ്ടാത്ത
മാസാന്ത്യലാഘവങ്ങളിൽ
പിൻ വഴികളിലെ
മിച്ചം പിടിക്കലിന്റെ
ഡപ്പകൾക്ക് മൂടി നഷ്ടപ്പെട്ട
ശൂന്യത
പഴിചാരലുകൾ
ഓളം വെട്ടിക്കിതച്ച്
ദൂരങ്ങൾ താണ്ടാൻ വെമ്പി..
എത്ര ദൂരത്തെങ്കിലും
നമ്മൾ നമ്മളായ് മാത്രം
അറിയപ്പെടുകയും
അപ്പോഴും നിന്റെ മൂളലുകളിൽ
ഞാൻ ഉത്തരങ്ങൾ
തേടുകയും ചെയ്യും
മൃതി തൊടുമ്പോൾ
മാത്രമാണ്
പറയലുകളെക്കുറിച്ച്
നാം ചിന്തിക്കുക
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment