ഫേയ്ക്ക്
...............
ഒരോ പാതിരാവും ചേർത്ത്
വച്ച ഉറക്കച്ചടവുകൾ
പടിക്കെട്ടുകൾക്ക് മുഖാവരണമായ
ചിന്തകളുടെ എടുപ്പിൽ
എത്ര ഒതുക്കി വച്ചിട്ടും
വാതായനപ്പഴുതുകൾ തുരന്ന്
ആകാംക്ഷകളുടെ
സൂര്യകിരണങ്ങളുമായി
ഇണചേർന്ന് പ്രണയം
എന്നെ നിന്നിൽ ഇത്രകണ്ട്
പ്രതിഭലിപ്പിക്കുന്നുണ്ടെന്നത്
നീ ദൂരയായപ്പോൾ മാത്രമാണ്
അകലം അടുപ്പത്തിന്റെ
എകകമാവുന്നു
വിപരീതങ്ങൾ ഇത്രകണ്ട്
പുണർന്നു കിടന്നതാവാം
നീ പിൻവിളിയായ്
സ്വയം മൗനമുടച്ച്
എന്നെ ചേർത്ത് വച്ചത്
അദൃശ്യമായ ഒരു രേഖാചിത്രം
പേരറിയാത്ത ഒരിടം
നിഴലനക്കത്തിൽ
പരിചിതമായ മണം
അതിനപ്പുറം
ഒന്നുമായിരുന്നില്ല നീ
എങ്കിലും എന്നിൽ
വല്ലാതടയാളമിട്ടാണ്
നീ നിന്നെ വിവരിച്ചിരുന്നത്
ബലഹീനതകളുടെ പേരാണ്
വിശ്വാസം എന്നുകൂടി
പറയാതെ പറഞ്ഞ്
ശീർഷകമില്ലാതെ
ബന്ധങ്ങളും വ്യക്തികളും
അതിൽ ഞാനും നീയും....
'അല്ല നീ മാത്രം'
ഞാനിപ്പഴും എന്നിലെ നിന്നെ
തിരയുകയാണ്.
അഡ്വ. നിഷാദ് തങ്കപ്പൻ
No comments:
Post a Comment