മൗനത്തിന്റെ മാനിഫെസ്റ്റോ
...........................................
മനോവൈകല്യങ്ങളുടെ അശ്ലീല
ചുവരുകളടർത്തി
പുറത്തേയ്ക്ക് തുറക്കുന്ന ജനാല പണിയണമെന്നൊരു ചിന്ത
നിശബ്ദം കടന്നു വരുന്നുണ്ട്
എത്ര കുളിച്ചാലും കാക്കകൾ
മാത്രമായ് തുടരുന്ന
മൂക്കില്ലാത്തവരുടെ രാജ്യത്ത്
ദുർഗ്ഗന്ധത്തെപ്പറ്റി മൂകമിരിക്കാം
മുതുകിലെ കൂനുകൾക്ക് മുകളിൽ
സൂര്യോദയം സ്വപ്നം കാണുന്നവരുടെ
പകലുകൾ പിശകിന്റെ പശ ഒട്ടിയൊട്ടി
ഈച്ചയാർത്ത് കുഴഞ്ഞ് കിടക്കുന്നുണ്ടാവും
തിരുത്തലുകളുടെ സാധ്യത പോലും
അഴിച്ച് കളഞ്ഞ
ശരികേടുകളുടെ കോളണികളാവർ
മൗനത്തിന്റെ മുടിയിഴകളിൽ തൂങ്ങി
എനിക്കാ രാജ്യം വിടണം
അതിരുകളില്ലാതെ മറ്റൊന്നു പടുക്കണം
മൗനത്തിന്റെ മാനിഫെസ്റ്റോ കുറിക്കണം.
അഡ്വ. നിഷാദ് തങ്കപ്പൻ
No comments:
Post a Comment