Saturday, November 12, 2022

 വിളക്കുമാടത്തിന്റെ കണ്ണേറെത്തുന്ന

കപ്പൽച്ചാലുകൾക്കുമപ്പുറത്തെ

നിശബ്ദതയെക്കുറിച്ച് 

ചായങ്ങൾ തേച്ച് തേച്ച്

നീല കടുത്ത് പച്ചയായി 

ദേശാന്തരങ്ങളിൽ

ചുവന്നും തെളിഞ്ഞും

കൗതുകങ്ങളുടെ അറ്റത്ത്

സ്വപ്നങ്ങൾ പരൽ മീനുകൾ പോലെ

കൊത്തി കൊത്തി

ഉടഞ്ഞുപോയതത്രയും 

ഭൂതകാലമെന്നാശ്വസിച്ച് 

കെട്ടിയിട്ട് തുഴയെറിഞ്ഞ്

സൂര്യനൊപ്പം ഭൂഖണ്ഡാന്തര

പ്രയാണം നടത്തി

വൻകരകളിലടയാളപ്പെടണമെന്ന്

സ്വപ്നം കണ്ട ഉദയാസ്ഥമയങ്ങളാൽ

പ്രായം മാത്രമടയാളപ്പെട്ട്

പക്വം എന്ന് സ്വയം അഹങ്കരിക്കുന്ന

കൊള്ളുകേലായ്മയെ

ജീവിതമെന്നും

ഒരിക്കൽ പോലുമറിയാത്ത

രുചിതൊടാക്കനിയെ

സംതൃപ്തമെന്ന്

വ്യാഖ്യാനിച്ചും

ചേർത്തു വിളക്കുന്ന

വീമ്പ് 


അഡ്വ:നിഷാദ്തങ്കപ്പൻ

വര : അനന്യ നിഷാദ്

No comments:

Post a Comment