Saturday, November 12, 2022

 മദ്യപന്റെ കൂട്ട്

.........................

തെരുവ് വിജനമായിരുന്നു

ഗർവ്വുകളുടെ ഭണ്ഡാരമഴിച്ച്

വേച്ച കാലുകളുടെ കവിത

നൃത്തം വച്ച് നിശബ്ദതയ്ക്ക് 

ഒറ്റ സ്വരം ചാലിച്ച് മഴ


കാത്തിരുപ്പുകളുടെ ഉമ്മറത്ത്

വാലാട്ടി നിന്ന സ്നേഹം

ഭാഷകൾക്കപ്പുറം

ഒറ്റപ്പെലുകളുടെ ഇഴചേരൽ


തർക്കിച്ചു പെയ്ത മഴകൾ

കുത്തിയൊലിച്ച് 

വിദൂരമായ കടലിൽ നില തെറ്റിയതാണ്

എത്ര നീന്തിയാലും

തിരികെ വരാത്ത വഞ്ചി


ഒറ്റപ്പെടലുകൾ എപ്പഴും

ഇങ്ങനെയാണ് 

ഭാഷകൾക്കപ്പുറം 

ഒരു കൂട്ടവശ്ശേഷിപ്പിച്ച്

അത് മഴയാവാം

മദ്യവും മൗനവുമാവാം

മരണവും മറ്റെന്തുമാവാം

നീ മാത്രമല്ലന്നതാണ്

ഇന്നിന്റെ ചുരുക്കെഴുത്ത്


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment