ഒരു സ്ക്വയർ ഫീറ്റ് ബാല്യം
...........................................
ഒത്തിരി സ്നേഹമാണെന്റെ കുഞ്ഞേ
കണ്ണു കലക്കി കരയ വേണ്ട
മദ്ദളം കൊട്ടി മഴ വരുമ്പോൾ
കുഞ്ഞു കയ് നീട്ടിപ്പിടിക്കവേണ്ട
മണ്ണ് കുഴച്ച് കളിച്ചിടേണ്ട
മണ്ണിൻ മണമൊട്ടറിയ വേണ്ട
ചക്കയും മാങ്ങയും തിന്നിടേണ്ട
ചാമ്പക്കാ ചോട്ടിൽ പോയിടേണ്ട
ഗോട്ടി കളിക്കാൻ പോയിടല്ലേ
ചാലിലെ മിനിനെ ചൂണ്ട വേണ്ട
പാടത്തിറങ്ങി നടന്നിടേണ്ട
പാട്ടുകളങ്ങളറിയ വേണ്ട
അയലത്തെ വീട്ടിൽ കണ്ണുവേണ്ട
ആരോടുമേറെ മിണ്ടിടേണ്ട
കാലത്ത് സ്കൂളിൽ പോയിടേണം
വൈകിട്ട് ട്യൂഷനും ക്ലബ്ബുമുണ്ട്
ചിട്ടയോടൊക്കെയും നിന്നിടണം
ചിത്താന്ത മൊട്ടും കാട്ടരുത്
സാൻവിച്ച് വാങ്ങി തന്നിടാം ഞാൻ
വീഗാലാൻറിൽ വീക്കെന്റാവാം
നാടറിയൊതെ നടത്തി നിങ്ങൾ
നാളെയെ കെടുത്തി വളർത്തി നിങ്ങൾ
നാടിന്റെ നന്മയെ കൊല്ലരുത്
ബാല്യം കുടത്തിലടയ്ക്കരുത്
ഇത്തിരിയെങ്കിലും സ്നേഹമുണ്ടേൽ
കുട്ടിതൻ കുട്ടിത്തമൂട്ടീടുക
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment