പലായനം ചെയ്തവരുടെ കുറിപ്പുകൾ
................................................................
മുളപ്പിച്ച പയർ
വഴറ്റാൻ ചട്ടി വച്ചപ്പോഴാണ്
അടുക്കളപ്പുറത്തെ മതിലിൽ
അവന്റെ തല
കെട്ടുറച്ചവൾ' ചാടിപ്പോയത് '
ആ വഴിയാണ്
ഉമ്മറവും തിണ്ണയുമില്ലാത്ത
ഒറ്റമുറി വാടകയിൽ
ഒരുമ കിളിർത്ത്
കര കര വിറച്ച് പാടിയ
ആകാശവാണിപ്പെട്ടി
തിരിച്ച് തിരിച്ച്
ജീവിതം ട്യൂൺ ചെയ്തവർ
ചായ കുടിപ്പിക്കാതെ കൂടി
ചാടിപ്പോയവരായതിനെപ്പറ്റി
ചിന്തിച്ചാണ് ജനാധിപത്യം പഠിച്ചത്
അരപ്പട്ടിണിയിൽ സോഷ്യലിസവും
ഒന്നിച്ചെഴുതിയ ലഘുലേഖകൾ
എത്ര തർക്കിച്ചാലും
നിയമവിരുദ്ധമാവാത്തവിധം
മുറ്റത്ത് ഓടിക്കളിക്കുന്നുണ്ട്
മുറ്റത്തിന് മുൻപും പിൻപും കിളിർത്തവർ
പലായാനം ചെയ്തവരുടെ
നിരോധിതമായേക്കാവുന്ന കുറിപ്പുകൾ.
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment