ദിഗമ്പരം
.................
മൂടുപടമഴിച്ച് നഗ്നനായി
കിടപ്പാണ് ഞാൻ
നീയെന്ന
സ്റ്റെതസ്കോപ്പിനറ്റത്തെ
മിടിപ്പാവാൻ
വേദനകളുടെ ചുരമിറങ്ങി
നിന്റെ താഴ്‌വരകളിൽ
അടക്കം ചെയ്യപ്പെട്ട്
കിളിർക്കലുകളുടെ
ഊർജ്ജ രേണുക്കളായ്
ലാവതിളച്ചൊഴുകി
സമുദ്രാലിംഗന തർപ്പണമായ്
പുകയുമാറ്
നിന്നിൽ തിളച്ചുറഞ്ഞ
ശിലാരൂപമാവാൻ
ആകാശച്ചുഴികളാലാവാഹിച്ച്
നില തെറ്റിയകന്ന്
നീയെന്ന തമോഗർത്തത്തി -
ലൊളിക്കുവാൻ
വിണ്ടകന്ന ഭൂപാളികളായി
വൻകരകൾ പോലെ
സമുദ്ര ബന്ധനത്താൽ
തിരയേറ്റി നനവുപ്പ്
ചാലിക്കാൻ
ഒറ്റയാമിടങ്ങളുടെ കടൽ
ഭിത്തികളിൽ
പരസ്പരം ഞണ്ടിറക്കങ്ങളാവാൻ
ഒറ്റമാളത്തിലടയിരിക്കാൻ
റാന്തലുകൾ കെട്ട്
ഇരുട്ടിന്റെയറ്റത്ത്
നിലാത്തുണ്ടിനെ
കൊത്തി
നിഴൽ ചവിട്ടലുകളിൽ
നീണ്ടും കുറുകിയും
കിതച്ചും
ശേഷിപ്പതെല്ലാം
ശീർഷകമില്ലാതെ
ഒറ്റയായ് ചേർത്തെന്നിടങ്ങളിൽ
നിന്റെ ചായക്കൂട്ടുകൾ
പടർന്ന്
നാഗനിർത്തമാടാൻ
ഉരതിപ്പൊളിഞ്ഞ പടങ്ങൾക്കപ്പുറം
നഗ്നരായ്... നാം
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment