അസ്വസ്ഥം
.....................
നീയെന്നെ വല്ലാതെ
അലോസരപ്പെടുത്തുന്നുണ്ട്
കവിത മുളയിട്ട നാൾ തൊട്ട്
ഒഴുകിയടിയപ്പെട്ട
ഈ തീരം വരെ
ഒരു മുറിവുമല്ലാതിരുന്ന
വാക്കും വരിയുമായിരുന്നു
ഒരോ തേടലുകളും ചെന്നെത്തിയത്
ഉദയങ്ങളില്ലാത്ത തുരുത്തുകളിലാണ്
ഉള്ളു കൊത്തിയ കല്ലൊന്ന്
കാഞ്ഞ് പൊള്ളിച്ചത്
ഉടഞ്ഞു പോയത് ഞാനാണ്
എത്ര കൂടിയാലും ചേരാത്ത
ചിതറലായ്
മലിനമാക്കപ്പെടും മുൻപേ
കുറിച്ചതാണ്
തെറ്റി വായിക്കപ്പെട്ട കവിത
കവിയ്ക്ക് മുണ്ഡനവും
കഴുമരവും നൽകട്ടെ
ശിക്ഷയും മരണവും
കവിതകളാവുമ്പോൾ
തിരുത്താനാവാത്ത
ഒരു വായന അസ്വസ്ഥതയുടെ
കുന്നുകയറുന്നുണ്ട്
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment