....അസ്തമയത്തിലെ ചുവന്ന മഴ .... ഇന്നലകളുടെ അക്ഷര മുറ്റത്ത് നിലാവില് തനിയെ നടന്നവന് നിഴലില്‍ ആണി തറച്ച് ഒറ്റയാക്കപ്പെട്ടവന്‍ ഞാന്‍ ദ്രാവിഡന്
മഴ പറഞ്ഞത്
........................
തറയോടു പാകി
തറ തറച്ചെന്നെ
താഴിട്ടsച്ചല്ലോ നിങ്ങൾ
താഴാതെ തടയാതെ
ഒഴുകീയൊലിപ്പിച്ച്
കടലുപ്പു ചാലിച്ചു നിങ്ങൾ
തായ് വേരുണങ്ങി
തണലുകൾ മങ്ങി
എന്റെ പിറവിയറുത്തുവോ
നിങ്ങൾ.
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment